മനുഷ്യര്‍ കണ്ടുപടിക്കണം മൃഗലോകത്തെ ഈ കൂട്ടായ്മ; ചെളിയില്‍ അകപെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയാനയും അതിനെ സഹായിക്കുന്ന ഗജവീരന്മാരും

single-img
5 December 2015

Anan

ആഫ്രിക്ക: ചെളികുണ്ടില്‍ വീണ് തിരികെ കയറാന്‍ പറ്റാതെ അകപെട്ട കുട്ടിയാനയെ പിടിച്ചുകയറ്റാന്‍ അമ്മയാന ഏറെ പണിപ്പെട്ടു. ഫലം കാണാതായപ്പോള്‍ അമ്മയാനയെ സഹായിക്കാനായി കണ്ടുനിന്ന ബാക്കിയുള്ള ആനകളും എത്തി. തുടര്‍ന്ന് എല്ലാവരും കൂടി കുട്ടികൊമ്പനെ വലിച്ചു കരയ്ക്കുകയറ്റി. മേലെ കയറിയ ആനക്കുട്ടി തുള്ളിച്ചാടി അമ്മയ്‌കൊപ്പം നടന്ന് നീങ്ങി.

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ചെളിക്കുണ്ടിനടുത്ത് കളിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയിലാണ് കുട്ടിയാന കാലുവഴുതി അതിലേക്ക് വീണത്. അമ്മയാനയുടെ പരിശ്രമത്തിന് ഫലവത്താകാതിരുന്നപ്പോള്‍ പെട്ടെന്ന് മറ്റ് ഗജവീരന്മാര്‍ ഓടിയെത്തി കുട്ടിയാനയെ കരയ്ക്ക് കയറ്റുകയായിരുന്നു.