ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ കേമന്‍ പഴയ ടുജി ഫോണുകളാണെന്ന് കണ്ടെത്തല്‍

single-img
5 December 2015

phonesന്യൂയോര്‍ക്ക്: ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ കേമന്‍ പഴയ ടുജി ഫോണ്‍ തന്നെയെന്ന് കണ്ടെത്തല്‍. ഇന്ന് ഇറങ്ങുന്ന ഏത് മുന്തിയ സ്മാര്‍ട്ട്‌ഫോണുകളേക്കാളും പ്രവര്‍ത്തന ക്ഷമത പത്തുവര്‍ഷം മുമ്പുള്ള പഴയ ടുജി ഫോണിനാണെന്ന് വിദഗ്ധരുടെ അഭിപ്രായം. ടെലികോം മേഖലയിലെ പ്രമുഖരായ ഒഫ്‌കോം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്.

കോളുകള്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും ആപ്പിളിന്റെയും സാംസംഗിന്റെയും പുതിയ സ്മാര്‍ട്ട് ഫോണുകളേക്കാളും സിഗ്നല്‍ ക്ഷമത പഴയ ഫോണുകള്‍ക്കാണെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വസ്തുത സെല്ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് നന്നായി അറിയാവുന്നതാണ്.

സിഗ്നല്‍ വളരെ കുറവുള്ള സ്ഥലത്ത് നടത്തിയ പരീക്ഷണത്തില്‍, സ്മാര്‍ട്ട്‌ഫോണുകള്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒരുപടിമുന്നിലാണെങ്കിലും സിഗ്നല്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇവ പിന്നോക്കമാണെന്ന് തെളിഞ്ഞു. ടുജി നെറ്റ്‌വര്‍ക്കില്‍ സാധാരണ ഫോണുകളേക്കാള്‍ ഏഴു മടങ്ങ് ശക്തിയേറിയ സിഗ്നല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിവരുന്നുവെന്നും കണ്ടെത്തി.

സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസും ലോഹവുമാണ് സിഗ്നല്‍ ക്ഷമത കുറയ്ക്കാന്‍ കാരണം. എന്നാല്‍ പഴയ ഫോണുകളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഈ പ്രശ്‌നമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.