ആദ്യമായി പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിച്ച് ഒരു വിമാനയാത്ര

single-img
4 December 2015

Aeroplane

ലോക ഏവിയേഷന്‍ ചരിത്രത്തില്‍ ഒരു പുതിയ താള് സൃഷ്ടിച്ചായിരുന്നു കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍വേയ്‌സ് അഡിസ് അബെബയില്‍ നിന്ന് ബാങ്കോക്കിലേയ്ക്ക് പറന്നുയര്‍ന്നത്. ലോകത്തില്‍ ആദ്യമായി പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിച്ച ആദ്യത്തെ വിമാനമായിരുന്നു അത്.

നിയന്ത്രിക്കുക എന്ന് പറഞ്ഞത് വിമാനം പറത്തി എന്ന് മാത്രമല്ല. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍, ഫ്‌ലൈറ്റ് ഡിസ്പാച്ചര്‍, ലോഡ് കണ്‍ട്രോളര്‍, റാമ്പ് ഓപ്പറേഷന്‍സ്, ഓണ്‍ ബോര്‍ഡ് ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍ സെയിഫ്റ്റി ആന്റ് സെക്യൂരിറ്റി, കേറ്ററിംഗ്, എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍, ടിക്കറ്റ് ഓഫീസേഴ്‌സ് തുടങ്ങി ആ ഫ്‌ലൈറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത് വനിതകളാണ്. ചരിത്രം രചിച്ച സുവര്‍ണ്ണ നിമിഷം തന്നെയായിരുന്നു അത്.

വനിതകള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നയാണ് ഇതെന്നു എത്യോപ്യന്‍ എയര്‍ലൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിവേള്‍ഡ് ഗിബ്രി അഭിപ്രായപ്പെട്ടു. എത്യോപ്യയിലെ മാത്രമല്ല ലോകത്തിലെ എല്ലാ വനിതകള്‍ക്കും അഭിമാനിക്കാന്‍ സാധിക്കുന്ന കാര്യമാണിത് എന്നാണ് ഗിബ്രിയുടെ അഭിപ്രായം. ‘വിമണ്‍ എന്‍പവര്‍മെന്റ് എ സസ്‌റ്റൈനബിള്‍ ഗ്രോത്തി’ന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് മുതിര്‍ന്നത് എന്ന് ഗിബ്രി വ്യക്തമാക്കി.