ഇന്ത്യയ്ക്കും ഐസിസിന്റെ മുന്നറിയിപ്പ്

single-img
3 December 2015

 

AP_isis_kab_150211_1_12x5_1600ന്യൂഡൽഹി: ഇന്ത്യയ്ക്കും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) ഭീഷണി. ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് സംഘടനാ പ്രസിദ്ധീകരണത്തിലൂടെ ഐ.സിസ് മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ടുകൾ.

 

ബീഫ് കഴിക്കുന്ന മുസ്ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ വ്യാപിക്കുന്നുവെന്ന് ഐസിസ് പ്രസിദ്ധീകരണത്തിൽ ആരോപച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും പ്രസിദ്ധീകരണത്തിൽ പരാമർശിക്കുന്നു. മുസ്ലിം വിഭാഗക്കാർക്കെതിരെ ആക്രമണം നടത്താൻ മോദി പ്രേരണ നൽകുന്നുവെന്നാണ് ഐസിസിന്റെ ആരോപണം.

 

നിരവധി ഇന്ത്യക്കാർ ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി സിറിയയിലും ഇറാഖിലുമെത്തി ഭീകര സംഘടനയിൽ ചേർന്നുകഴിഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന ഭീഷണി. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും ആക്രമണങ്ങൾ വ്യാപിപ്പിക്കുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.