വി.എസ് ബുദ്ധിയില്ലാത്ത കഴുത, പിണറായി ഒപ്പമുള്ളവരെ കടിച്ചുകീറുന്ന സിംഹം: ബിന്ദു കൃഷ്ണ

single-img
3 December 2015

bindu

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ ബുദ്ധിയില്ലാത്ത കഴുതയാണെന്നും പിണറായി വിജയൻ  ഒപ്പമുള്ളവരെയും കൂടെ നടക്കുന്നവരെയും കടിച്ചുകീറുന്ന സിംഹമാണെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. കഴിഞ്ഞദിവസം കൊട്ടാരക്കരയിൽ ഒരു യോഗത്തിൽ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണയുടെ വിവാദ പരാമർശം.

 

കേരളത്തിന്റെ മുഖ്യമന്ത്രിയായി അത്തരമൊരു സിംഹത്തെ വേണ്ട. കഴുതയെ മുഖ്യമന്ത്രിയാകാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കരുതെന്നും ബിന്ദു കൃഷ്ണ പ്രസംഗത്തിൽ പറഞ്ഞു.

 

അതേസമയം വി.എസ്സിനെയും പിണറായിയേയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന്  ബിന്ദു കൃഷ്ണ പ്രതികരിച്ചു. നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറു കഴുതകളെ സിംഹം നയിക്കുന്നതാണെന്ന ജി.സുധാകരന്റെ വാക്കുകളെ താൻ പ്രസംഗത്തിനിടെ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് അവർ പറഞ്ഞു.