കരിപ്പൂർ വിമാനത്താവളത്തിൽ എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ അപമാനിച്ചു

single-img
3 December 2015

MJAYA5കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ സംഗീതസംവിധായകൻ എം ജയചന്ദ്രനെ അപമാനിച്ചതായി പരാതി. വിമാനത്താവളത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥരിൻ തന്നെ ശകാരിച്ചുവെന്നാണ് എം.ജയചന്ദ്രന്റെ പരാതി.

ക്യു തെറ്റിച്ചു ചിലരെ മാത്രം കസ്റ്റംസ് ഓഫിസർ മുന്നിലേക്കു കൊണ്ടു പോയപ്പോൾ വരിയിലുണ്ടായിരുന്ന ജയചന്ദ്രൻ അതിനെ ചോദ്യം ചെയ്തു. അതിൽ പ്രകോപിതനായ ഉദ്യോഗസ്ഥൻ ജയചന്ദ്രനെ അപമാനിക്കുകയായിരുന്നു.

ഇതു സംബന്ധിച്ചു എയർപോർട്ട് ഡയറക്ടർക്കും എയർ പോർട്ട് മാനേജർക്കും എം.ജയചന്ദ്രൻ പരാതിയും നൽകിയിട്ടുണ്ട്. തന്നെയും, തന്റെ സംഗീതത്തെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്ന് ജയചന്ദ്രൻ പരാതിയിൽ പറയുന്നു.