നിർഭ‍‍യ കേസിൽ പ്രായപൂർത്തിയകാത്ത പ്രതിയെ മോചിപ്പിക്കില്ല

single-img
3 December 2015

nirbhayaഓടിക്കൊണ്ടിരിക്കുന്ന ബസിൽ വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മോചിപ്പിക്കില്ല. അതേസമയം ഡിസംബർ 22ന് ജുവനൈൽ ഹോമിൽ നിന്ന് മോചിപ്പിക്കുന്ന ഇയാളെ ഒരു എൻജിഒയ്ക്ക് കൈമാറുമെന്നാണ് വിവരം.മൂന്നു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ പ്രതിക്ക് ഇപ്പോൾ 21 വയസുണ്ട്.

അതേസമയം തന്‍റെ മകൾക്ക് നീതി ലഭിക്കുന്നില്ലെന്ന് നിർഭയയുടെ മാതാപിതാക്കൾ പറഞ്ഞു. മകളെ കൂട്ടമാനഭംഗം ചെയ്ത സംഘത്തിലെ ഏറ്റവും ക്രൂരനായ പ്രതിയാണ് ഇയാളെന്നും ഇയാളെ മോചിപ്പിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അവർ വ്യക്തമാക്കി.