സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ബ്രിട്ടൻ വ്യോമാക്രമണം ആരംഭിച്ചു

single-img
3 December 2015

 

Screen-Shot-2015-12-02-at-19.03.07ലണ്ടൻ: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ ബ്രിട്ടൻ വ്യോമാക്രമണം നടത്തി. വ്യോമാക്രണം സംബന്ധിച്ച പ്രമേയത്തെ ബ്രിട്ടനിലെ ഭൂരിപക്ഷംഎം.പിമാരും പിന്തുണച്ചിന് തൊട്ടുപിന്നാലെ ആയിരുന്നു നടപടി.

 

റോയൽ എയർഫോഴ്‌സിന്റെ നാല് ടൊർണാഡോ വിമാനങ്ങളാണ് ഐഎസിനെതിരെ ആദ്യ വ്യോമാക്രമണം നടത്തിയത്. പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു.

 

ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന പത്തുമണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 223 നെതിരെ 397 വോട്ടുകളാണ് വ്യോമാക്രമണത്തെ അനുകൂലിച്ച് ലഭിച്ചത്. 66 ലേബർ പാർട്ടി എം.പിമാരും വ്യോമാക്രമണത്തെ അനുകൂലിച്ചതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് പ്രതീക്ഷിച്ചതിലും കൂടുതൽ പിന്തുണ ലഭിച്ചു. വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ രണ്ട് യുദ്ധവിമാനങ്ങൾ സൈപ്രസിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നുയർന്നുവെന്ന് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.