മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം: ഡിസംബർ 10ന് സിഡി ഹാജരാക്കണമെന്ന് സോളർ കമ്മിഷൻ

single-img
3 December 2015

biju radhakrishnanമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകൾ ഹാജരാക്കാൻ ബിജു രാധാകൃഷ്ണനോട് സോളർ കമ്മിഷൻ ആവശ്യപ്പെട്ടു. രേഖകൾ ഈ മാസം 10ന് ഹാജരാക്കണം. സോളർ കമ്മിഷൻ ഇക്കാര്യത്തിൽ കർശന നിർദേശം ബിജുവിനു നൽകി. 15 ദിവസം വേണമെന്ന ബിജുവിന്റെ ആവശ്യം കമ്മിഷൻ അംഗീകരിച്ചില്ല. ഒളിച്ചുകളി പറ്റില്ലെന്നും കമ്മിഷൻ ബിജുവിനോടു പറഞ്ഞു.

ബിജുവില്‍ നിന്ന് സി.ഡി പിടിച്ചെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ഉണ്ടെങ്കില്‍ ബിജു സി.ഡി ഹാജരാക്കണമെന്ന് മുഖ്യമന്ത്രി നിയസഭയിലും ആവശ്യപ്പെട്ടിരുന്നു.
തെളിവു ഹാജരാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വേണമെങ്കില്‍ കമ്മീഷന് ഇടപെടാം. തെളിവ് നശിപ്പരക്കാന്‍ പോലീസിനോ സര്‍ക്കാരോ ശ്രമിക്കരുത്-കമ്മീഷന്‍ പറഞ്ഞു.