ജസ്റ്റിസ് ടി.എസ് ഠാക്കൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

single-img
3 December 2015

Thakur_2608704fന്യൂഡൽഹി: ജസ്റ്റിസ് ടി.എസ് ഠാക്കൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. അറുപത്തിമൂന്നുകാരനായ ഠാക്കൂർ ഇന്ത്യയുടെ 43ആം ചീഫ് ജസ്റ്റിസാണ്. എച്ച്.എൽ ദത്തു വിരമിച്ച ഒഴിവിലാണ് ഠാക്കൂർ ചീഫ് ജസ്റ്റിസായി നിയമിതനായത്.

രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി സത്യപ്രതിക്ഞ ചൊല്ലിക്കൊടുത്തു. ഐ.പി.എൽ ഒത്തുകളി അടക്കമുള്ള കേസുകളിൽ സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപനാണ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ.

ജമ്മു കശ്മീർ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് ജസ്റ്റിസ് ഠാക്കൂർ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1994 ൽ ജമ്മു കശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജായി ചുമതലയേറ്റു. ഡല്‍ഹി, കര്‍ണാടക ഹൈക്കോടതികളിൽ ന്യായാധിപനായിരുന്നു. 2008 ൽ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട അദ്ദേഹം അതേവർഷംതന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 2009 ലാണ് സുപ്രീം കോടതി ജഡ്ജിയായത്.