ഭീകരരുടെ വെടിയേറ്റു മരിച്ച സൈനികന്‍ സുബിനേഷിന്റെ സഹോദരിക്ക് നിയമങ്ങളില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
3 December 2015

subinesh-jawanകശ്മീര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സൈനികന്‍ കൊയിലാണ്ടി ചേലിയ മുത്തുബസാര്‍ സുബിനേഷിന്റെ സഹോദരിക്ക് നിയമങ്ങളില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .ഭാര്യ, വിവാഹം കഴിക്കാത്ത സഹോദരനോ സഹോദരിയോ ഇവര്‍ക്കെ ചട്ടപ്രകാരം ജോലി നല്‍കാനാവൂ. സുബിനേഷിന്റെ സഹോദരി സുബിഷ വിവാഹിതയായതിനാല്‍ ചട്ടമനുസരിച്ച് ജോലി നല്‍കാനാവില്ല. ഇതില്‍ ഇളവു വരുത്തിയാണ് സഹോദരിക്ക് ജോലി നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തൃശൂരില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യയെ ഔഷധിയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഫയലില്‍ ഒപ്പുവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്കും മാതാവിനും അഞ്ചു ലക്ഷം രൂപ വീതം സഹായധനം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നൗഷാദിന്റെ ഭാര്യയ്ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ജോലി നല്‍കും.