കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര വനിതാ കമ്മിഷന്‍ വിശദീകരണം തേടി

single-img
3 December 2015

download (2)കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര വനിതാ കമ്മിഷന്‍ വിശദീകരണം തേടി.സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ച്ചക്കുളളില്‍ മറുപടി നല്‍കണം.വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണ് ചിലര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും അധ്യക്ഷ ലളിതാ കുമാരമംങ്കലം പറഞ്ഞു.ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. സ്ത്രീയും പുരുഷനും സമമമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും സ്ത്രീയെക്കാള്‍ മനകരുത്ത് പുരുഷനാണന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. എന്നാല്‍ താന്‍ സ്ത്രീയുടെ പരിമിതി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.