കനത്ത മഴ:ചെന്നൈയിൽ നിന്നും ഡിസംബര്‍ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി

single-img
3 December 2015

downloadചെന്നൈയിൽ കനത്ത മഴ കാരണം ഡിസംബര്‍ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെ ചെന്നൈ സെന്‍ട്രലില്‍ നിന്നും ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി ആര്‍ക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍(06123) വൈകിട്ട് 4.13ന് പുറപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് 132, 182, 04712320012 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

പകരം ട്രെയിന്‍ സര്‍വീസുകളുടെ ക്രമീകരണത്തെക്കുറിച്ച് അറിയാന്‍
ചെന്നൈ സെന്‍ട്രല്‍-044-25330714
ചെന്നൈ എഗ്മോര്‍-044-28190216
ചെന്നൈ കണ്‍ട്രോള്‍ റൂം 044-29015204
ചെന്നൈ കണ്‍ട്രോള്‍ റൂം 044-29015208
മധുര: 0452-2308250
തിരുച്ചിറപ്പള്ളി-0431-2418992, 9003864971, 9003864960,
തഞ്ചാവൂര്‍-9003033265, 04362-230131
വില്ലുപുരം-9003864959