ഗുലാം അലിയുടെ സംഗീത പരിപാടി കേരളത്തിൽ; പരിപാടികൾ തിരുവനന്തപുരത്തും കോഴിക്കോടും ജനുവരിയിൽ

single-img
3 December 2015

www.venues.meraevents.com_തിരുവനന്തപുരം: സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് രാജ്യത്ത് പരിപാടി അവതരിപ്പിക്കാൻ കഴിയാതിരുന്ന പ്രശസ്ത പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ സംഗീത വിരുന്ന് കേരളത്തിൽ സംഘടിപ്പിക്കുന്നു. 2016 ജനുവരി മധ്യത്തോടെ സ്വരലയ സംഘടിപ്പിക്കുന്ന സംഗീത നിശയിലായിരിക്കും അലിയുടെ കച്ചേരി അരങ്ങേറുക. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടികൾ.

നേരത്തെ ദില്ലി, മുംബൈ, ലഖ്നൗ എന്നീ നഗരങ്ങളിൽ സംഘടിപ്പിച്ചിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടികൾ ശിവസേനയുടേയും മറ്റ് ഹിന്ദു സംഘടനകളുടേയും എതിർപ്പിനെ തുടർന്ന് റദ്ദാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ ഇനി പരിപാടി അവതരിപ്പിക്കില്ലെന്നും അലി പറഞ്ഞിരുന്നു.