ചെന്നൈയില്‍ പ്രളയം;ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു;വിമാനത്താവളം അടച്ചു

single-img
3 December 2015

download (1)ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി.ഇതോടെ ജനജീവിതം താറുമാറായി. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമിറങ്ങി. രണ്ടാഴ്ചയായി തുടരുന്ന മഴയില്‍ മരണം 197 ആയി.ചെന്നൈ രാജ്യാന്തര വിമാനത്താവളം ഇന്നു രാവിലെ വരേ  അടച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാറ്റമില്ലാതെ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി. ഹ്യൂണ്ടായ്‌, ഫോര്‍ഡ്‌, റെനോ തുടങ്ങിയവയുടെ ചെന്നൈയിലെ പ്ലാന്റുകളടക്കം താല്‍ക്കാലികമായി അടച്ചു. ചരിത്രത്തിലാദ്യമായി “ഹിന്ദു” ദിനപ്പത്രത്തിന്റെ ചെന്നൈയില്‍നിന്നുള്ള പ്രസിദ്ധീകരണവും ഇന്നലെ മുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.