ചെന്നൈയിലെ മഴക്കെടുതിയിൽ കുടുങ്ങി ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടി മമ്മൂട്ടി

single-img
3 December 2015

Mammootty

ചെന്നൈയിലെ മഴക്കെടുതിയിൽ കുടുങ്ങി ദുരിതം അനുഭവിക്കുന്നവർക്ക് താമസം എന്ന സഹായ ഹസ്തവുമായി മമ്മൂട്ടി. ചെന്നൈയിലെ വിവിധ സ്ഥലങ്ങളിൽ അതിഥിയായി താമസിക്കാമെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ദുരിതബാധിതര്‍ക്ക് താമസം മാത്രമല്ല, ഭക്ഷണവും യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട് .റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നഗരത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളിലും ഫ്ലാറ്റുകളിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട് വീട്ടിലെന്ന് മമ്മൂട്ട് ഫേസ്ബുക്കിൽ കുറിച്ചു.