ബിജു രാധാകൃഷ്ണന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
2 December 2015

VS-new-stance-will-help-the-party-Kodiyeri12സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു . ടീം സോളാര്‍ കമ്പനി രൂപീകരിച്ചത് തന്നെ മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന വസ്തുത ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണ് വിജിലന്‍സ് മേധാവിയായി ഡി.ജി.പിയെ നിയമിക്കാതിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.