കോണ്‍ഗ്രസ് പാര്‍ട്ടിയെ കുളമാക്കിയ തുഗ്ലക്കാണ് വി.എം സുധീരനെന്ന് വെള്ളാപ്പളളി നടേശന്‍

single-img
2 December 2015

Vellappalliകോണ്‍ഗ്രസ് പാര്‍ട്ടിയെ കുളമാക്കിയ തുഗ്ലക്കാണ് വി.എം സുധീരനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.14 ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമത്വ മുന്നേറ്റ യാത്ര നടത്തുന്നത്. ഞങ്ങളുടെ ആവശ്യങ്ങളിലുള്ള നിലപാട് വ്യക്തമാക്കാന്‍ ഇടതു വലതു കക്ഷികള്‍ തയ്യാറാകുന്നില്ല. അതിന് കഴിയാതെ വരുമ്പോള്‍ ആക്ഷേപിക്കുകയാണ്. താന്‍ മു്സ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി  പറഞ്ഞു. എസ്.എന്‍ ട്രസ്റ്റിന്റെ ഓഡിറ്ററും വക്കീലും മുസ്ലിം സഹേദരന്മാരാണ്. കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നീതി കാട്ടണം. സമത്വ മുന്നേറ്റയുടെ മാവേലിക്കരയിലെ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.