ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഏറ്റവും സുരക്ഷിതര്‍; മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ വര്‍ഗീയ കലാപം രാജ്യത്തുണ്ടായിട്ടില്ലെന്ന് സാക്ഷി മഹാരാജ്

single-img
2 December 2015

bjp-mp-sakshi-maharaj_0_0ഫറൂഖാബാദ്:  മുസ്ലീങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതം ഇന്ത്യയാണെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ വര്‍ഗീയ കലാപം രാജ്യത്തുണ്ടായിട്ടില്ല. ഇതുവരെ ബിജെപിയില്‍ 32 ലക്ഷം മുസ്ലീങ്ങള്‍ അംഗമായിട്ടുണ്ടെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ലോകത്തില്‍ മുസ്ലീങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഇന്ത്യ എന്ന കാഴ്ചപ്പാട് പങ്കുവെച്ച ജാമിയത് ഇ ഹിന്ദ് നേതാവ് മൗലാന മഹ്മൂദ് മദ്‌നിയോട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിലര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് വര്‍ഗീയ കലാപങ്ങളെ ഉപയോഗിക്കുന്നത്. കൂടാതെ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്ന കപട വാര്‍ത്തയും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത് കേന്ദ്ര സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും മഹാരാജ് പറഞ്ഞു.