മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നവര്‍ക്ക് കക്കൂസ് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ്

single-img
2 December 2015

Devendra Fadnavis meets Nitin Gadkariമുംബൈ:  മഹാരാഷ്ട്രയില്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നവര്‍ക്ക് കക്കൂസ് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ്. ഇതോടെ സംസ്ഥാനത്ത് കക്കൂസില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല.

ഹരിയാനയിലെ ബിജെപി സര്‍ക്കാരാണ് സമാനമായ തീരുമാനം ആദ്യം കൈകൊണ്ടത്. പഞ്ചായത്തീ രാജ് ആക്ട് ഭേദഗതി ചെയ്തായിരുന്നു ഹരിയാന സര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കിയത്. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നവര്‍ക്ക് കക്കൂസ് നിര്‍ബന്ധമാക്കുന്ന ഭേദഗതിയാണ് നിയമത്തില്‍ വരുത്തിയത്.