മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പെടെ 6 പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണൻ

single-img
2 December 2015

biju radhakrishnan കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പെടെ 6 പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണൻ. സോളാര്‍ കമ്മീഷന് കൊടുത്ത മൊഴിയിലാണ് ബിജു മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍. എ.പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ., ആര്യാടന്‍ ഷൗക്കത്ത്, അനില്‍കുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നല്‍കി.

ഇതിന്റെ ദൃശ്യങ്ങള്‍ സരിത റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് താന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണ്‍ മൊഴി നല്‍കി. കമ്മീഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ദൃശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാമെന്നും ബിജു അറിയിച്ചു.