പ്രശസ്ത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ സംഗീതപരിപാടി അവതരിപ്പിക്കും

single-img
2 December 2015

ghulam-ali-solo_650x400_41444243762 തിരുവനന്തപുരം:  പ്രശസ്ത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ സംഗീതപരിപാടി അവതരിപ്പിക്കും. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.   സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഗുലാംഅലി ആലപിക്കുക.
നേരത്തെ ശിവസേനയുടെയും മറ്റു ഹിന്ദു സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ, ദില്ലി ലഖ്‌നൗ എന്നീ നഗരങ്ങളിലെ പരിപാടികള്‍ ഗുലാം അലി ഉപേക്ഷിച്ചിരുന്നു.

ഗുലാം അലി സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിപാടി കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം നേതാവ് എംബി രാജേഷ്  എംപി റഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലേക്ക് ഇനി വരില്ലെന്നും ഗുലാം അലി പറഞ്ഞിരുന്നു.