മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കി; മകന്‍ ചാണ്ടി ഉമ്മന്‍ ടീം സോളാറിന്റെ ഭാഗമായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി

single-img
2 December 2015

biju radhakrishnanകൊച്ചി:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ടീം സോളാറിന്റെ വളര്‍ച്ചയിലും, തളര്‍ച്ചയിലും മുഖ്യമന്ത്രിക്കും, ഓഫിസിനും പങ്കുണ്ടെന്നും, തനിക്കും തന്റെ ജീവനക്കാര്‍ക്ക് മൊഴി ഭീഷണിയാകുമെന്ന പേടിയുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സലീംരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയതെന്നും അഞ്ചുകോടി പത്തുലക്ഷം നേരിട്ടുനല്‍കിയെന്നും തുടര്‍ന്ന് ബാക്കിയുളള പണം ജിക്കു, ജോപ്പന്‍ എന്നിവരുടെ കൈവശം കൊടുക്കുകയായിരുന്നുവെന്നും ബിജു വ്യക്തമാക്കിയിട്ടുണ്ട്.  എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും, ഇടുക്കിയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുവാന്‍ 150 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു നല്‍കിയ മൊഴിയിലുണ്ട്.

ടീം സോളാറിന്റെ ലാഭവിഹിതം 60, 40 എന്ന രീതിയില്‍ വീതിച്ചെടുക്കാന്‍ ആയിരുന്നു ധാരണ. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ടീം സോളാറിന്റെ ഭാഗമായിരുന്നുവെന്ന കാര്യവും ബിജു കമ്മീഷനില്‍ നല്‍കിയ മൊഴിയിലുണ്ട്.