ഏഷ്യയിലെ കൗമാരക്കാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള പ്രധാന കാരണം ഡേറ്റിംഗ് ആപ്പുകളാണെന്ന്‍ ഐക്യരാഷ്ട്ര സഭ

single-img
2 December 2015

hiv-ribbonന്യൂയോര്‍ക്ക്: ഏഷ്യയിലെ കൗമാരക്കാര്‍ക്കിടയില്‍ എച്ച്‌ഐവി പടരുന്നതിന് പ്രധാന കാരണം ഡേറ്റിംഗ് ആപ്പുകളാണെന്ന്‍ ഐക്യരാഷ്ട്ര സഭയുടെ ഗവേഷണ റിപ്പോര്‍ട്ട്. കൗമാരക്കാര്‍ക്കിടയില്‍  10-19നും ഇടയിലുള്ള ഏഷ്യയിലെ കൗമാരക്കാര്‍ക്കിടയിലാണ് എച്ച്‌ഐവി ബാധിക്കുന്നതിന്റെ നിരക്ക് പൊടുന്നനെ ഉയര്‍ന്നതെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ്ഗ പ്രേമികളായ ആണ്‍കുട്ടികള്‍ക്കിടയിലാണ് എച്ച്‌ഐവി വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതെന്നും  യൂണിസെഫിന്റെ കണ്ടെത്തല്‍.

ഏഷ്യയില്‍ 10 വയസിനും 18 വയസിനുമിടയിലുള്ള എച്ച്‌ഐവി ബാധിതരുടെ എണ്ണം 2,20,000 ആണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ എയ്ഡ്‌സ് മരണനിരക്ക് കൗമാരക്കാര്‍ക്കിടയില്‍ കുത്തനെ ഉയര്‍ന്നതായും യുനിസെഫ് ചൂണ്ടികാണിക്കുന്നു. ഡേറ്റിംഗ് ആപ്പുകളിലൂടെയുള്ള നെറ്റ് വര്‍ക്കുകളാണ് എച്ച്‌ഐവി ബാധിതരായ പുരുഷന്‍മാരില്‍ നിന്ന് രോഗം പടരുന്നതിന് പ്രധാന കാരണമായി യൂണിസെഫ് പറയുന്നത്.

മൊബൈല്‍ ഡേറ്റിംഗ് ആപ്ലിക്കേഷനുകള്‍ സെന്‍ട്രല്‍ സെക്‌സ് നെറ്റ്‌വര്‍ക്കുകളുമായി ആളുകളെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 18 വയസിന് താഴെയുള്ള ഏഷ്യാ ഭൂഖണ്ഡത്തിലെ കൗമാരക്കാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം പെരുകുമ്പോള്‍ പലരും ചികല്‍സ തേടുന്നില്ലെന്നതാണ് വസ്തുതയെന്നും യൂനിസെഫ് വ്യക്തമാക്കുന്നു. രോഗവിവരം പുറത്തറിയുമെന്ന ഭയം മൂലമാണ് കൗമാരക്കാര്‍ എച്ച്‌ഐവിക്ക് ചികല്‍സ തേടാത്തതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.