കോഴിഫാമില്‍ തെരുവുനായകളുടെ ആക്രമണത്തില്‍; 135 കോഴികള്‍ ചത്തു

single-img
2 December 2015

StrayDogsകടുത്തുരുത്തി: കോഴിഫാമില്‍ തെരുവുനായ ആക്രമണത്തില്‍ 135 കോഴികള്‍ ചത്തു.  കാട്ടാമ്പാക്ക്‌ കൊല്ലക്കോട്ടില്‍ ബിജുവിന്റെ ഉടമസ്‌ഥതയിലുള്ള ഫാമിലാണ്‌ തെരുവ്‌ നായ്‌ക്കളുടെ ആക്രമണമുണ്ടായത്‌. ഫാമിലുണ്ടായിരുന്ന 135 കോഴികളാണു നായയുടെ ആക്രമണത്തില്‍ ചത്തത്‌. രാവിലെ 45 എണ്ണവും ഉച്ചയ്‌ക്ക് 90 കോഴികളുമാണു നായ്‌ക്കള്‍ കടിച്ചു കൊന്നത്‌. തുടര്‍ച്ചയായ നാലാംദിവസമാണു തെരുവ്‌ നായ്‌ക്കള്‍ ഫാമിലെത്തി കോഴികളെ കടിച്ചു കൊല്ലുന്നതെന്ന്‌ ഉടമ ബിജു പറഞ്ഞു. കൂട്ടമായെത്തുന്ന നായ്‌ക്കള്‍ ഫാമിന്റെ വശങ്ങളിലെ പ്ലാസ്‌റ്റിക്കില്‍ നിര്‍മ്മിച്ച വല കടിച്ചു നശിപ്പിച്ച ശേഷമാണ്‌ ഫാമിനുള്ളില്‍ പ്രവേശിച്ചു ആക്രമണം നടത്തിയത്‌.
നാല്‌ ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ ഏഴുന്നൂറോളം കോഴികളാണ്‌ ചത്തൊടുങ്ങിയത്‌. ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.