അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വെള്ളാപ്പള്ളി:എന്‍.കെ. പ്രേമചന്ദ്രന്‍ എം പി

single-img
1 December 2015

29TV_PREMACHANDRAN_119573eഅസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് മാന്‍ഹോള്‍ ദുരന്തത്തില്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം പി . തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ചു മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദ് മുസ്ലിമും ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനിയുമായതിനാലാണ് മഹത്തായ ഒരു മാനുഷിക പ്രവര്‍ത്തനത്തെ വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയമായി കണ്ടത്. ഇതു തള്ളിപ്പറയാന്‍ കേരളത്തിലെ ഒരു ബി.ജെ.പി, ആര്‍.എസ്.എസ്. നേതാവും തയ്യാറായിട്ടില്ല. ഇതുതന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണം.ലോക്‌സഭയില്‍ അസഹിഷ്ണുത വിഷയത്തില്‍ ലോക്‌സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.