വിമർശനങ്ങളെ അതിജീവിച്ച് രാജമ്മ@യാഹുവിന്റെ വിജയം

single-img
1 December 2015

12309075_957260944367021_1132502372_nകുഞ്ചാകൊ ബോബൻ-ആസിഫ് കൂട്ട്കെട്ടിനെ അണിനിരത്തി നവാഗത സംവിധായകൻ രഘുരാമ വർമ്മ ഒരുക്കിയ രാജമ്മ@യാഹുവിന് മികച്ച പ്രതികരണം. പുറത്തിറങ്ങുന്നതിന് മുൻപും ശേഷവും ചിത്രത്തിനെതിരെ ഉയർന്ന നിരവധി വിമർശനങ്ങളെ അതിജീവിച്ച് തകർപ്പൻ വിജയം കൊയ്തിരിക്കുകയാണ് രാജമ്മ@യാഹു.

കുടുംബ പ്രേക്ഷകരും കുട്ടികളും ഒന്നടങ്കം ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുകയാണ്. രാജമ്മ@യാഹു റിലീസ് ചെയ്ത് ഇതുവരെ നാലര കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ഇപ്പോഴും ചിത്രത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ചാക്കോച്ചനും ആസിഫിനും പുറമെ നിക്കി ഗൽറാണി, അനുശ്രീ, മാമു കോയ, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, പാർവതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സിന്ധുരാജിന്റേതാണ് തിരകഥ. ഛായാഗ്രഹണം; എസ് കുമാർ, ബിജിപാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.