കൊച്ചി മെട്രൊ: ആദ്യ പരീക്ഷനയോട്ടം ഫെബ്രുവരിയിൽ

single-img
1 December 2015

kochimetroകൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം അടുത്ത വർഷം ഫിബ്രവരിയിൽ നടക്കും. എന്നാൽ എത്ര ദൂരമാകും പരീക്ഷണ ഓട്ടം നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു. പദ്ധതി പൂർത്തിയാക്കാൻ ജോലികളുടെ വേഗം കൂട്ടണമെന്ന്‌ ഡി.എം.ആർ.സിയെ അറിയിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളി ക്ഷാമവും ജോലിയിലെ വേഗക്കുറവും കൊച്ചി മെട്രൊ പദ്ധതിയെ ബാധിച്ചിട്ടുണ്ട്.  മുട്ടത്തും പരീക്ഷണ ഓട്ടം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗത്തെ സ്റ്റേഷനുകളിലും കുറച്ച് നിർമ്മാണ ജോലികൾ ശേഷിക്കുന്നുണ്ട്. ഇത് പൂർത്തിയാക്കിയാകും പരീക്ഷണ ഓട്ടം നടത്തുക.

2016 ജൂണിൽ കൊച്ചി മെട്രൊയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്നാണ് ഡി.എം.ആർ.സി അറിയിച്ചിട്ടുള്ളത്.