ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന വാനരന്മാരുടെ കൈയ്യില്‍ നിന്നും കല്ല് തലയില്‍ വീണു പൂജാരി മരിച്ചു

single-img
1 December 2015

INDIA WEATHERപാറ്റ്‌ന: ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന വാനരന്മാരുടെ കൈയ്യിലിരുന്ന കല്ല് തലയില്‍ വീണു പൂജാരി  മരിച്ചു. ബിഹാറില്‍ മിര്‍ച്ചായ് ഗാലിയിലെ പ്രാദേശിക ക്ഷേത്രത്തിലെ പൂജാരിയ്ക്കാണ് ദാരുണ അന്ത്യമുണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ഏതാനും വാനരന്മാര്‍ വലിയൊരു കല്ലെടുത്തു കളിച്ചുകൊണ്ടിരിക്കേ അത് പിടിവിട്ടു താഴെ നില്‍ക്കുകയായിരുന്ന പൂജാരിയുടെ തലയിലേക്കു വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.