വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ജെപി കേന്ദ്ര നേതൃത്വം

single-img
1 December 2015

vellappally-natesanദില്ലി:വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ജെപി കേന്ദ്ര നേതൃത്വം. ധനസഹായം നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നുണ്ടോയെന്ന് ജനങ്ങ ള്‍ സംശയിക്കുന്നുണ്ടന്നും ബിജെപി ജനറല്‍ സെക്രട്ടറി മുരളിധരറാവു.എല്ലാവരേയും തുല്ല്യരായി കാണുന്നതാണ് രാജ്യ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു.എസ് എന്‍ ഡിപിയുമായി ബിജെപിക്ക് നല്ല ബന്ധമാണ്.

ഓര്‍ഗനൈസേഷനില്‍ വന്ന കേരള വിരുദ്ധ ലേഖനത്തിന് ബിജെപി ഉത്തരവാദിയല്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.ആലുവയിലെ വിവാദപ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് എഫ്‌ഐ ആര്‍ സമര്‍പ്പിച്ചത്.

കേസിലെ പരാതിക്കാരന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.   കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി വര്‍ഗീയ പ്രസ്താവന നടത്തിയിരുന്നു.