സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി; ഋഷിരാജ് സിങ് ജയിൽ ഡി.ജി.പി, ലോക്‌നാഥ് ബെഹ്‌റ ഫയർഫോഴ്‌സ് മേധാവി

single-img
1 December 2015

police_cap_0തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ മേധാവി സ്ഥാനങ്ങളിൽ അഴിച്ചുപണി. ഡി.ജി.പി ഋഷിരാജ് സിങ്ങിനെ ജയിൽ മേധാവിയായി നിയമിച്ചു. നിലവിൽ ജയില്‍ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ഫയർഫോഴ്‌സ് മേധാവിയാക്കി.

അനിൽകാന്തിനെ ബറ്റാലിയൻ എ.ഡി.ജി.പിയായി നിയമിച്ചു.

സർക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിന് പകരമായാണ് അനിൽകാന്തിനെ തൽസ്ഥാനം ഏൽപ്പിച്ചത്. വിൻസൺ എം പോൾ ഒഴിഞ്ഞ വിജിലൻസ് മേധാവി സ്ഥാനത്തേക്ക് ഉത്തരമേഖല എ.ഡി.ജി.പി എൻ.ശങ്കർറെഡ്ഡിയെ നിയമിച്ചു. വിൻസൺ എം പോൾ വിരമിച്ചതിനെ തുടർന്നാണ് ആംഡ് ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന ഋഷിരാജ് സിങ്ങിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത്.