അവകാശ നിഷേധത്തിനെതിരെ അന്ധസമൂഹം ഒന്നിച്ച് പ്രതിഷേധത്തിന്

single-img
1 December 2015

keralaതൃശൂർ: ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് അവകാശ നിഷേധത്തിനെതിരെ കേരളത്തിലെ അന്ധർ സംഘടിക്കുന്നു. ‘പ്രതീകാത്മക മരണം’ വരിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന വ്യത്യസ്തമായ ഒരു സമരത്തിനാണ് ഇവർ ആഹ്വാനം ചെയ്തിരിക്കുന്നത്.

തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ ഡിസംബർ മൂന്നിന് രാവിലെ പത്ത് മണിക്കാണ് സമരം ആരംഭിക്കുക. കേരള ബ്ലൈൻഡ്സ് അസോസിയേഷൻ അവരുടെ ഫെസ്ബുക്ക് പേജിലൂടെയാണ് സമരപ്രഖ്യാപനം നടത്തിയത്.

3,34,622 അന്ധന്മാരാണ് കേരളത്തിലുള്ളത്. കാഴ്ചയില്ലാത്തതിന്റെ പേരിൽ ഇവർ അവഗണിക്കപ്പെടുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വോട്ട് ബാങ്ക് അല്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തകരും മതപ്രവർത്തകരും അന്ധരെ പരിഗണിക്കുന്ന്നില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. സമരത്തിന് കാഴ്ചയുള്ളവരുടെ പിന്തുണയും അന്ധസമരക്കാർ തേടിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

“അന്ധർ സമരമുഖത്തേക്ക്…..
**ജീവിക്കാൻ ഉള്ള സാഹചര്യം അല്ലങ്കിൽ ദയാവധം**

“കണ്ണുള്ളവരെ കാണുക… കാഴ്ചയുടെ ലോകം അന്യമായ ഞങ്ങളെ
തട്ടി വീഴാതൊന്ന് പിടിച്ച്‌ നിർത്താനാവുമോ നിങ്ങൾക്ക്‌…….”
കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന കാഴ്ച്ചയില്ലാത്തവരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നിങ്ങൾക്കാകുമോ…?
(2001 census 3,34,622 blinds in kerala)
അവഗണിക്കപ്പെടുന്ന കാഴ്ചയില്ലാത്ത സമൂഹത്തിന്നു പിന്തുണ നൽകാൻ നിങ്ങൾ തയ്യാറാണോ…?
ഡിസംബർ 3 ലോക ദിന്നശേഷി ദിനത്തിൽ
തൃശ്ശൂർ ജില്ലയിൽ വെച്ച്
വ്യത്യസ്ഥമായ രീതിയിൽ ഒരു സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നു….
പ്രസ്തുത സമരത്തിന്നു പിന്തുണ നൽകാനും സമരത്തിൽ അണിചേരാനും കാഴ്ചയില്ലാത്തവർക്കു വേണ്ടി വേണ്ടി ശബ്ധിക്കാനും പ്രതിഷേധിക്കാനും
കാഴ്ചയുള്ള സമൂഹത്തിൽ നല്ലവരായ ജനങ്ങളുടെ സഹായ സഹകരണം തേടുകയാണ് കാഴ്ചയില്ലാത്തവർ….

മാറി മാറി വരുന്ന കേന്ദ്ര സർക്കാരുകൾക്കും,സംസ്ഥാന സർക്കാരുകൾക്കും രാഷ്ട്രിയപ്രവർത്തകർക്കും,മത പ്രവർത്തകർക്കും കാഴ്ച്ചയില്ലാത്തവരെ ആവിശ്യമില്ല .
കാരണം കാഴ്ചയില്ലാത്തവർ ഒരു വോട്ട്ബാങ്ക് അല്ലലോ

കാഴ്ച്ചയിലാത്തവർക്കും ജീവിക്കണം
സഹതാപമല്ല വേണ്ടത് ജീവിക്കാനുള്ള അവസരങ്ങളാണ് വേണ്ടത് .
ജീവിക്കാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കി തരാൻ കഴിയില്ലങ്കിൽ ദയാവധം നൽകൂ….ഞങ്ങൾക്ക്.

2015 ഡിസംബര്‍ 3 ന്.
ലോക ദിന്നശേഷി ദിനത്തിൽ
രാവിലെ 10 മണിക്ക്
തൃശൂര്‍, പടിഞ്ഞാറെ കോട്ട

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു…”