താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
1 December 2015

taj-at-nightന്യൂഡല്‍ഹി:  താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നതിന് തെളിവുകള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം തിങ്കളാഴ്ച ലോകസഭയെ അറിയിച്ചത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച് ആഗ്ര കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിന് മറുപടിയായാണ് താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയെ അറിയിച്ചത്. താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നു എന്ന വിവാദം താജ്മഹലിന്റെ വിനോദ സഞ്ചാരമേഖലയെ യാതൊരുതരത്തിലും ബാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.