റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളിൽ മാറ്റമില്ല

single-img
1 December 2015

reserve bankമുംബൈ: ബാങ്കുകളിലെ മുഖ്യ പലിശ നിരക്കുകൾക്ക് മാറ്റമില്ലാതെ റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്തിയിട്ടില്ല. റിസർവ് ബാങ്കിൽ നിന്നും മറ്റ് ബാങ്കുകൾ വായ്പയെടുക്കുമ്പോൾ  ഈടാക്കുന്ന പലിശയായ ‘റിപ്പോ നിരക്ക്’  നിലവിലുള്ള 6.75 ശതമാനമായി തന്നെ നിലനിർത്തികൊണ്ടാണ് പുതിയ ദ്വൈമാസ വായ്പാനയം.

റിവേഴ്‌സ് റിപ്പോ 5 ശതമാനമായും ബാങ്കുകൾ റിസർവ് ബാങ്കിൽ കർശനമായും സൂക്ഷിക്കേണ്ട ധനാനുപാതം 4 ശതമാനമായും നിലനിർത്തിയിട്ടുണ്ട്.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നതും യു.എസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുള്ളതിനാലുമാണ് നിരക്കുളിൽ ഇത്തവണ മാറ്റം വരുത്താതിരുന്നത്. ഉപഭോക്ത്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം സെപ്റ്റംബറിൽ 4.41 ശതമാനമായിരുന്നു. ഒക്ടോബറിൽ അത് അഞ്ച് ശതമാനമായി ഉയർന്നു. ഇതും പലിശ നിരക്ക് പഴയത് പോലെ നിലനിർത്താൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു.