രാജ്യത്തെ അസഹിഷ്‌ണുതയില്‍ പ്രതിഷേധിച്ച് 40 സാംസ്കാരിക പ്രവർത്തകർ ദേശീയ പുരസ്‌കാരങ്ങൾ തിരിച്ച് നൽകിയതായി കേന്ദ്ര സര്‍ക്കാര്‍

single-img
1 December 2015

SahityaAkademiAwardന്യൂഡൽഹി: രാജ്യത്തെ അസഹിഷ്‌ണുതയില്‍ പ്രതിഷേധിച്ച് 40 സാംസ്കാരിക പ്രവർത്തകർ ദേശീയ പുരസ്‌കാരങ്ങൾ തിരിച്ച് നൽകി. ലോക്‌സഭയിൽ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 39 ഏഴുത്തുകാർ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരവും ഒരാൾ ലളിത കലാ അക്കാഡമി പുരസ്കാരവുമാണ് തിരിച്ചേൽപ്പിച്ചത്. പുരസ്കാരം തിരിച്ചേൽപ്പിച്ച ചലച്ചിത്ര പ്രവർത്തകരേയും മാറ്റ് കലാകാരന്മാരേയും ശാസ്ത്രജ്ഞരേയും കൂട്ടാതെയാണിത്.

തീരുമാനം പുനപരിധോശോധിയ്ക്കാൻ കേന്ദ്ര സാഹിത്യ അക്കാഡമി എഴുത്തുകാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പുരസ്‌കാരം തിരിച്ചു നൽകുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നൽകിയ എഴുതിതയ്യാറാക്കിയ മറുപടിയിലാണ് മഹേഷേ ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്. എഴുത്തുകാർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിയ്ക്കുന്നു എന്ന് പറഞ്ഞാണ് പുരസ്‌കാരങ്ങൾ തിരിച്ചു നിൽകിയിട്ടുള്ളത്.

കേന്ദ്രസാഹിത്യ അക്കാഡമി പ്രത്യേക എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് അസഹിഷ്‌ണുതയുടെ പേരിലുള്ള കൊലപാതകങ്ങളേയും അതിക്രമങ്ങളേയും ശക്തമായി അപലപിച്ചതായി മഹേഷ് ശർമ്മ ചൂണ്ടിക്കാട്ടി.

യുക്തിവാദികളായ എഴുത്തുകാർക്കെതിരെയും മാട്ടിറച്ചിയുടെ പേരിലുമടക്കം രാജ്യത്ത് നടന്ന കൊലപാതകങ്ങളിലും അതിക്രമങ്ങളിലും നിസംഗത പാലിയ്ക്കുകയും പ്രകോപനപരമായ പരാമർശങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്‌തുവെന്നാരോപിച്ച് കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പുരസ്‌കാരം തിരിച്ചുനൽകിയത്.