ഒൻപതാം ക്ലാസുകാരി സ്കൂൾ ബാത്ത്റൂമിൽ പ്രസവിച്ചു

single-img
1 December 2015

baby-feetഹൈദരാബാദ്: പതിമൂന്ന് വയസ്സ് പ്രായമുള്ള ഒൻപതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ബാത്ത്റൂമിൽ പ്രസവിച്ചു. ഹൈദരാബാദിലെ മധാപൂർ മേഖലയിലുള്ള സർക്കാർ സ്കൂളിൽ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ക്ലാസ്മുറിയിൽ ഇരിക്കുന്നതിനിടെ വിദ്യാർഥിനിയ്ക്ക് പെട്ടെന്ന് വയർ വേദന അനുഭപ്പെട്ടതിനെ തുടർന്ന് കുട്ടിയെ സഹപാഠിയേയും കൂട്ടി ബാത്ത്റൂമിലേക്ക് അധ്യാപിക അയക്കുകയായിരുന്നു. ബാത്ത്റൂമിൽ വെച്ച് വിദ്യാർഥിനി പ്രസവിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനിയേയും കുഞ്ഞിനേയും മറ്റൊരു മുറിയിലേക്ക് മാറ്റുകയും കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു.

അതേസമയം വിദ്യാർഥിനി ഗർഭിണി ആയിരുന്നു എന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന് സഹപാഠികളും അധ്യാപകരും പറയുന്നു. കുട്ടി വളരെ മെലിഞ്ഞിരുന്നതായതിനാൽ ഗർഭിണിയായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ലായെന്ന് അധ്യാപകർ പറഞ്ഞു. ഏറെനാളായി കുട്ടി തങ്ങളുടെ കൂടെ കൂടാതെ അകന്ന്മാറി നടക്കുകയായിരുന്നുവെന്ന് സഹപാഠികൾ വ്യക്തമാക്കി.

സംഭവം പുറത്തറിയുകയും നാട്ടുകാർ പ്രക്ഷുബ്ദരാകുകയും ചെയ്തപ്പോൾ പോലീസ് ഇടപെട്ടു. ലൈംഗിക പീഢനത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.