മോദി-ഷെരീഫ് കൂടികാഴ്ച നടത്തി

single-img
1 December 2015

modi-navasപാരിസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടികാഴ്ച നടത്തി.പാരിസിൽ നടക്കുന്ന കാലവസ്ഥ വ്യെതിയാന ഉച്ചകോടിക്കിടയിലാണ് ഇരുവരും തമ്മിൽ ആശയവിനിമയം നടന്നത്. കൂടികാഴ്ച രണ്ടുമിനിട്ടോളം നീണ്ടു.

പാരിസിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച രാജ്യതലവന്മാരുടെ ഉച്ചകോടിക്കിടയിലാണ് ഇരു പ്രധാനമന്ത്രിമാരും കൂടികാഴ്ച നടത്തിയത്. അതിർത്തി പ്രശ്നങ്ങളിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകൾ നിർണായകമായ സാഹചര്യത്തിൽ കൂടികാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യ പാക്‌ ഭരണകൂട തലവന്മാരുടെ കൂടികാഴ്ച ശുഭകരമാണെന്നു സിപിഎം പോളിറ്റ് ബ്യുറോ പ്രതികരിച്ചു. ഇരുവരും തമ്മിൽ നടത്തിയ കൂടികാഴ്ച പുതിയൊരു തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.