വടക്കന്‍ അയര്‍ലണ്ടില്‍ മലയാളി കുടുംബത്തിനു നേരെ വംശീയാക്രമണം

single-img
29 November 2015

irelandലണ്ടന്‍: വടക്കന്‍ അയര്‍ലണ്ടില്‍ മലയാളി കുടുംബത്തിനു നേരെ വംശീയാക്രമണം. കാര്‍ഡിയാക് നഴ്‌സായി ജോലി നോക്കുന്ന സുബി ഫിലിപ്പ് എന്ന വീട്ടമ്മയും അവരുടെ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളുമാണ് ആക്രമണത്തിനിരയായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ കത്തിച്ചു.

അച്ഛന്റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഭര്‍ത്താവ് ഫിലിപ്പ് ഇന്ത്യയില്‍പ്പോയ സമയത്തായിരുന്നു ആക്രമണം.  വെള്ളിയാഴ്ച രാവിലെ ആന്‍ഡ്രിം കൗണ്ടിയിലെ വീടിനു നേരേയായിരുന്നു ആക്രമണം. അക്രമത്തെ ത്തുടര്‍ന്ന് സുബിയും കുട്ടികളും വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വംശീയാക്രമണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബഹളംകേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ പിന്തിരിഞ്ഞു.