കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന ഇന്ത്യന്‍ സൈനികര്‍ നേപ്പാള്‍ അതിര്‍ത്തി രക്ഷാ സേനയുടെ പിടിയില്‍

single-img
29 November 2015

nepalദില്ലി: കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന ഇന്ത്യന്‍ സൈനികര്‍ നേപ്പാള്‍ അതിര്‍ത്തി രക്ഷാ സേനയുടെ പിടിയില്‍. സീമാ സുരക്ഷാ ബെല്ലിലെ 13 ജവാന്മാരാണ്  പിടിയിലായതെന്നാണ് സൂചന. അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കാമെന്ന് നേപ്പാള്‍ വാഗ്ദാനം ചെയ്തതായാണ് സൂചന.

ഇന്ന് രാവിലെ ബിഹാറിലെ കിസാന്‍ഗഞ്ച് മേഖലയിലാണ് സംഭവം. പ്രദേശത്തെ അംബാരി കെസ്‌ന ബോര്‍ഡര്‍ പോസ്റ്റിന് സമീപം സംശയകരമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. 12ആം സീമാ സുരക്ഷാ ബെല്ലിലെ കോണ്‍സ്റ്റബിള്‍മാര്‍ അതിര്‍ത്തി കടന്ന് 50 മീറ്ററോളം ഇവര്‍ സഞ്ചരിച്ചതായാണ് സൂചന.

ശനിയഴ്ച വൈകിട്ട് മുതല്‍ ഇവിടം സൈന്യത്തിന്റെ കര്‍ശനനിരീക്ഷണത്തിലായിരുന്നു. ഇന്ധനം അനധികൃതമായി നേപ്പാളിലേക്ക് കടത്തുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് സൈന്യം നിരീക്ഷണം ശക്തമാക്കിയത്.