ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വന്തം കറന്‍സി പുറത്തിറക്കുന്നു

single-img
28 November 2015

downloadഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വന്തം കറന്‍സി പുറത്തിറക്കുന്നു. ഖിലാഫത്ത് മേഖലയില്‍ ഇനി സിറിയന്‍ കറന്‍സി ഉപയോഗിക്കരുതെന്ന് ഐഎസ് മുന്നറിയിപ്പ് നല്‍കി. സിറിയന്‍ കറന്‍സി ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഐഎസ് ഭീഷണി മുഴക്കി.സിറിയന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന കറന്‍സികള്‍ക്ക് നിയമ സാധുത ഇല്ലെന്ന് കാണിച്ചുകൊണ്ട് ഐഎസ് ഖിലാഫത്ത് മേഖലയില്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. കൂടുതല്‍ കറന്‍സികള്‍ ഉടന്‍ പുറത്തിറക്കും എന്ന് ഐഎസിനെ ഉദ്ധരിച്ചു സിറിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിട്ടുണ്ട്.