ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു

single-img
26 November 2015

Sabarimalalശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വില ഈടാക്കുകയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് വാങ്ങുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാം. 18004251606 നമ്പരിലാണ് പരാതി അറിയിക്കേണ്ടത്. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഐ.ടി മിഷനാണ് സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. പരാതി അറിയിക്കുമ്പോള്‍ പരാതിയുള്ള കടയുടെ നമ്പര്‍ സഹിതം പരാതിപ്പെട്ടാല്‍ സ്ഥാപനത്തിനെതിരെ ഉടന്‍ നടപടിയെടുക്കാനാവും.