ഭരണഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാകും: മല്ലികാര്‍ജുന ഖാര്‍ഗെ
26 November 2015
ഭരണഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന്കോണ്ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. എന്നാൽ ഖാര്‍ഗെയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് രക്തച്ചൊരിച്ചല്‍ എന്ന പ്രയോഗം സഭയുടെ രേഖകളില്‍ നിന്ന് നീക്കുമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് അറിയിച്ചു. ലോക്സഭയിലാണ് ഖാര്‍ഗെ ഈ പരാമര്‍ശം നടത്തിയത്. രാവിലെ പാര്‍ലമെന്റില്‍ ഭരണഘടനയുടെ ആമുഖത്തിലെ മതനിരപേക്ഷത എന്ന വാക്കിനെച്ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.