ഡെല്‍ഹിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്ന ഒരു പൗരന് നിശ്ചിത സമയപരിധിക്കകം സേവനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഇനിമുതല്‍ ൈവകുന്ന ഓരോദിനവും 20രൂപ വീതം നഷ്ടപരിഹാരം ലഭിക്കും

single-img
25 November 2015

Centre-Decided-To-Modernise-The-Govt-Offices-In-Delhi

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്ന ഒരു പൗരന് നിശ്ചിത സമയപരിധിക്കകം സേവനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്ന ബില്ലിന്റെ ഭേദഗതി ഡെല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സമയപരിധിക്കകം സേവനം ഉറപ്പാക്കുന്നതിനുള്ള നിയമം ഷീലാ ദീക്ഷിത് സര്‍ക്കാര്‍ 2011ല്‍ കൊണ്ടുവന്നിരുന്നുവെങ്കിലും അതിലെ സങ്കീര്‍ണ്ണമായ വകുപ്പുകള്‍ മൂലം ിതവരയ്ക്കും ഒരാള്‍ക്കുപോലും നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടില്ലായിരുന്നു.

ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ പ്രകാരം, സേവനം വൈകിയാല്‍ അപേക്ഷിക്കാതെതന്നെ പൗരന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടാകും. നഷ്ടപരിഹാരത്തിനു കുറ്റക്കാരനായ ജീവനക്കാരന്റെ മേലുദ്യോഗസ്ഥനെ സമീപിക്കണമെന്ന വ്യവസ്ഥ പ്രസ്തുത ഭേദഗതിയില്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും അപേക്ഷകള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും അധികാരമുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും ബില്ലില്‍ ഭേദഗതി ചെയ്യുന്നുണ്ട്.