രാഹുൽ തന്നെ പലർക്കും കാഴ്ചവെച്ചിരുന്നതായി രശ്മിയുടെ വെളിപ്പെടുത്തൽ

single-img
25 November 2015

Reshmiതിരുവനന്തപുരം: രാഹുൽപശുപാലൻ പലപ്രമുഖർക്കും തന്നെ നിർബന്ധപൂർവം കാഴ്ചവെച്ചിരുന്നതായി ഭാര്യ രശ്മി നായരുടെ വെളിപ്പെടുത്തൽ. തന്റെ നഗ്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചത് തന്റെ ഭർത്താവായ രാഹുലാണെന്നും അയാൾ തന്നെയൊരു വില്പന ചരക്കാക്കുകയായിരുന്നു എന്നും ചോദ്യം ചെയ്യലിൽ പോലീസിനോട് രശ്മി പറഞ്ഞു.

രശ്മിയുടേതെന്ന പേരിൽ ഫെയ്‌സ് ബുക്ക് പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് രാഹുൽ പശുപാലനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ

പേജിലും ചാറ്റിലും കമന്റിട്ടവർക്കായി രശ്മിയുടേതെന്ന രീതിയിൽ റിപ്ലെ ചെയ്തതും രാഹുലാണെന്ന് പോലീസ് സ്ഥിരികരിച്ചു.

ഇപ്പോൾ ഓൺലൈൻ പെൺവാണിഭക്കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.