രഞ്ജി ട്രോഫി:സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം

single-img
25 November 2015

downloadരഞ്ജി ട്രോഫിയില്‍  സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. 45 റണ്‍സിനാണ് നിര്‍ണായകമായ വിജയം കേരളം നേടിയത് . ഒമ്പത് വിക്കറ്റ്‌ കൈയിലിരിക്കെ 99 റണ്‍സ് മാത്രം മതിയായിരുന്നു സൗരാഷ്ട്രയ്ക്ക് ജയിക്കാന്‍. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 69 റണ്‍സിന് അവരെ കേരള  ബൗളര്‍മാര്‍ ഒതുക്കി . ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ 25 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കേരളം. 29 പോയിന്റുള്ള സൗരാഷ് ട്രയാണ് ഗ്രൂപ്പില്‍ ഒന്നാമത്. കഴിഞ്ഞ കളിയില്‍ കേരളം ഗോവയ്‌ക്കെതിരെ ഇന്നിങ്‌സ് വിജയം നേടിയിരുന്നു.