സ്കൂളിൽ ബിയര്‍ കുടിച്ച നാലു വിദ്യാര്‍ഥിനികളെ പുറത്താക്കി

single-img
25 November 2015

downloadനാമക്കലിലെ തിരുച്ചെങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ നാലു വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ബിയര്‍ കുടിച്ചെന്ന കുറ്റത്തിന് ആണ് ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത് . 11-ാം ക്ലാസ് വിദ്യാര്‍ഥിനികളായ നാലുപേര്‍ക്കും ടി.സി. നല്‍കി.ഇക്കഴിഞ്ഞ നവംബര്‍ 16-നാണ് സംഭവം . മഴ മൂലം സ്‌കൂളിന് അവധിയായിരുന്നെങ്കിലും 11-ാം ക്ലാസ്സിലെ ഏഴ് പെണ്‍കുട്ടികള്‍ അന്ന് സ്‌കൂളിലെത്തി. സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ കുപ്പികളില്‍ ബിയര്‍ നിറച്ചാണ് ചില വിദ്യാര്‍ഥിനികള്‍ വന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു കുട്ടികളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു അധ്യാപികയാണ് വിവരം പ്രധാന അധ്യാപികയെ ധരിപ്പിച്ചത്. സംഭവം അന്വേഷിക്കാന്‍ പ്രധാന അധ്യാപിക ഒരു പാനലിനെ നിയോഗിച്ചു. ഏഴ് കുട്ടികളില്‍ നാലു പേര്‍ ബിയര്‍ കഴിച്ചെന്നാണ് പാനല്‍ കണ്ടെത്തി.