താനോ തന്റെ ഭാര്യയോ ഇന്ത്യ വിട്ടു പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആമിര്‍ ഖാന്‍

single-img
25 November 2015

aamirമുംബൈ: താനോ തന്റെ ഭാര്യയോ ഇന്ത്യ വിട്ടു പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. തങ്ങളൊരിക്കലും അതു ചെയ്തിട്ടില്ല, ഭാവിയിലും അങ്ങനെ ചെയ്യില്ല. തന്നെ എതിര്‍ക്കുന്നവര്‍ താനെന്താണു പറഞ്ഞതെന്നു കേട്ടിട്ടില്ല. അല്ലെങ്കില്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നുവെന്ന് ആമിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ഇന്ത്യ തന്റെ രാജ്യമാണ്. താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു.  ഗോയങ്ക പുരസ്‌കാരവേദിയിലെ അഭിമുഖത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ ഹൃദയത്തിലുള്ളത് താന്‍ പറഞ്ഞതിന് തന്നെ പുലമ്പ്യം പറയുമ്പോള്‍, പറഞ്ഞത് ശരിയാണെന്ന് സങ്കടത്തോടെ താന്‍ മനസ്സിലാക്കുകയാണെന്നും ആമിര്‍ പറയുന്നു.

‘തന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യക്കാരന്‍ എന്നതില്‍ താന്‍ അഭിമാനിക്കുന്നു. അതിന് ഒരാളുടെയും അംഗീകാരം തനിക്കു വേണ്ടെന്ന് രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ‘പേടിയില്ലാത്ത ഹൃദയത്തില്‍’ എന്ന കവിത ഉദ്ധരിച്ച് ആമിര്‍ പ്രസ്താവന അവസാനിപ്പിച്ചു.