നിയമസഭയില്‍ വെച്ച് വനിത അംഗത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്ക് സസ്പെന്‍ഷന്‍

single-img
25 November 2015

alka-lambaവനിത എംഎല്‍എക്കെതിരെ നിയമസഭയില്‍  വെച്ച് മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്ക് സസ്പെന്‍ഷന്‍. ഡല്‍ഹി നിയമസഭാംഗമായ ഒപി ശര്‍മയെയാണ് വ്യാഴാഴ്ചവരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. എഎപി അംഗമായ അല്‍ക്ക ലാംബക്കെതിരെയാണ് ശര്‍മ മോശം ഭാഷ ഉപയോഗിച്ചത്.

നഗരത്തിലെ ഭവനരഹിതരായവരുടെ ദുരിതങ്ങളെ സംബന്ധിച്ച് ഗുപ്ത കൊണ്ടു വന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ അല്‍ക്ക ഇടപെട്ടതില്‍ പ്രകോപിതനായ ശര്‍മ വ്യക്തിപരമായി മോശം ഭാഷയില്‍ അവരെ അധിക്ഷേപിക്കുകയായിരുന്നു.
ഇതോടെ എഎപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗതെത്തി. ശര്‍മയെ സമ്മേളന കാലം മുഴുവന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും വ്യക്തിപരമായി അധിക്ഷേപിച്ചതിന് സഭക്കു മുമ്പാകെ മാപ്പ് പറയാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.