വയനാട് ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യ; കെപിസിസി നേതാക്കള്‍ക്ക് നേരെ കരിഓയില്‍ പ്രയോഗം

single-img
25 November 2015

Johnവയനാട് ഡിസിസി സെക്രട്ടറി പി.വി. ജോണിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ വന്ന കെപിസിസി സമിതിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കെപിസിസി നേതാക്കള്‍ക്ക്  നേരെ കരിഓയില്‍ ഒഴിച്ചു. ജോണ്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന നേതാക്കള്‍ക്ക് എതിരെയാണ് കരിഓയില്‍ പ്രയോഗം നടത്തിയത്.

മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര ഡിവിഷനില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.ജോണിന് 39 വോട്ടുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. തുടര്‍ന്നാണ് നവംബര്‍ എട്ടാംതിയതി മാനന്തവാടിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ജോണിന്റെ ആത്മഹത്യാ കുറിപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുളളവരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു.