ഗവിയുടെ ടൂറിസം പദ്ധതികൾക്കു കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു

single-img
25 November 2015

gaviന്യൂഡൽഹി: കേരളത്തിന്റെ വിനോദസഞ്ചാര കേന്ദ്രമായ ഗവിയുടെ അടിസ്‌ഥാനസൗകര്യ വികസനം ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾക്കു കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. വിനോദസഞ്ചാര മേഖലയിൽ കേരളത്തെ അവഗണിക്കുന്നതിനെതിരെ സമിതിയിൽ അടുത്തകാലത്തുണ്ടായ രൂക്ഷവിമർശനമാണു കേന്ദ്രത്തിന്റെ പുനർവിചിന്തനത്തിനു കാരണം. വിനോദസഞ്ചാരവും വ്യോമയാനവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം അഞ്ചുലക്ഷം രൂപ മാത്രമായിരുന്നു സംസ്‌ഥാനത്തിന്റെ വിഹിതം.